ഇഎസ്എ മാപ്പ് സയാമീസ് ഇരട്ട പ്രസവിച്ചു. കർഷകൻ്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട് സർക്കാരിൻ്റെ തരികിട മാപ്പ്.

ഇഎസ്എ മാപ്പ് സയാമീസ് ഇരട്ട പ്രസവിച്ചു. കർഷകൻ്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട് സർക്കാരിൻ്റെ തരികിട മാപ്പ്.
Aug 26, 2024 06:14 PM | By PointViews Editr


കണ്ണൂർ: പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് തിരഞ്ഞ് കർഷകർ നെട്ടോട്ടത്തിലാണ്. മാപ്പ് പുറത്തിറക്കിയെന്ന് വിവരം പുറത്തു വന്നപ്പോൾ ജനം ആദ്യം വനം പരിസ്ഥിതി വകുപ്പിൻ്റെ സൈറ്റിൽ നോക്കി. അവിടില്ല, ഉടനെ ജൈവവൈവിധ്യ ബോർഡിൻ്റെ സൈറ്റിൽ നോക്കി. അവിടെയും മാപ്പ് കണ്ടില്ല. ഒടുവിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിൻ്റെ സൈറ്റിൽ കയറിയപ്പോൾ ദേ കിടക്കുന്നു മാപ്പ്. മാപ്പ് സയാമീസ് ഇരട്ട പ്രസവിച്ചാണ് കിടപ്പ്. ഒന്നിന് പിങ്ക് നിറം, മറ്റേതിന് മഞ്ഞനിറം. പിങ്ക് നിറം ചേർത്താൽ പരിസ്ഥിതി ലോല വില്ലേജ് പൂർണ്ണമായും  പെടും. മഞ്ഞയാണെങ്കിൽ പരിസ്ഥിതി ലോല വില്ലേജിലെ ലോലം ആയ പ്രദേശം മാത്രം ഉൾപ്പെടും. അന്തിമ വിജ്ഞാപനത്തിൽ പിങ്ക് ചേർത്ത് മുഴുവൻ വില്ലേജ് പരിസ്ഥിതി ലോലമാകുമോ അതോ മഞ്ഞ ഭാഗം മാത്രം ഉൾപ്പെടുമോ എന്ന് ചോദിച്ചാൽ ദാസനും അറിയില്ല, വിജയനും അറിയില്ല എന്ന് കൈമലർത്തി കാണിക്കും. ഫലത്തിൽ ദാസനായ വിജയനും വിജയനായ ദാസനും കൂടി കേന്ദ്രത്തിലും കേരളത്തിലുമിരുന്ന് കർഷകൻ്റ അണ്ണാക്കിലേക്ക് പരിസ്ഥിതി ലോല മാലിന്യം തള്ളുവാനുള്ള നീക്കത്തിലാണോ എന്ന് സംശയിക്കണം. മാപ്പ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ 2 മാസത്തിനുള്ളിൽ പരാതിപ്പെടണം എന്നാണ് നിർദ്ദേശം. പക്ഷെ മാപ്പ് പുറത്തെത്തി 40 ദിവസം കഴിഞ്ഞാണ് കർഷകർ അറിഞ്ഞത്. 5 ദിവസം കൂടി പഠിക്കാൻ പോയി. ഇനിയുള്ളത് 15 ദിവസം. ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ, ആരും പെട്ടെന്ന് തിരഞ്ഞു ചെന്നാൽ കണ്ടെത്തില്ലാത്ത കാലാവസ്ഥ വ്യതിയാന വകുപ്പിൻ്റെ സൈറ്റിൽ ആർക്കും പെട്ടെന്ന് തിരച്ചറിയാത്ത വിധത്തിൽ പാരകൾ ഒളിപ്പിച്ച്ഒരു സയാമീസ് ഇരട്ട മാപ്പ് സൃഷ്ടിച്ച ഉദ്യോഗസ്ഥരെയും അതിന് ചൂട്ടു കത്തിച്ച സംസ്ഥാന സർക്കാരിനെയും സമ്മതിക്കണം. നമ്പർ 1 ഫ്രോഡ് പരിപാടി തന്നെ!

                      ജൈവ വൈവിധ്യ ബോർഡിൻ്റെ സൈറ്റിലാണ് ഇ എസ് എ മാപ്പ് ഔദ്യോഗികമായി വരേണ്ടത്. എന്നാൽ അവിടം ശൂന്യമാണ്. ഏപ്രിൽ 30ന് പഞ്ചായത്തുകൾ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള മാറ്റം പോലും വരുത്താൻ ജൈവവൈവിധ്യ ബോർഡ് തയാറായിട്ടില്ല ഇതുവരെ. ഓരോ വകുപ്പും അവർക്ക് തോന്നുന്നതു പോലെ മാപ്പ് വരച്ചിടാൻ ഇതെന്താ ഏഴാം ക്ലാസിലെ ഭൂമി ശാസ്ത്ര പരീക്ഷയാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. നിരുത്തരവാദപരമായി അങ്ങനെ മാപ്പുണ്ടാക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ അത്തരം മാപ്പുകൾ ചേർക്കുന്നത് തടയുകയോ വേണം. നിഷ്കളങ്കമെന്നോ പഠനത്തിന് വേണ്ടിയെന്നോ പറഞ്ഞ് കൈകഴുകാനും ആരും കണ്ടില്ലങ്കിൽ നാളെ ഔദ്യോഗിക രേഖയാക്കാ നോ പറ്റുന്ന വിധം ആസൂത്രണം ചെയ്യുന്ന മാപ്പുകൾ തടയപ്പെടുക തന്നെ വേണം.

             മനുഷ്യനെ കൃഷി ചെയ്ത് ജീവിക്കാൻ പോലും അനുവദിക്കാത്ത ഒരു കസ്തൂരി രംഗൻ റിപ്പോർട്ടും വച്ച് സംസ്ഥാന സർക്കാർ കള്ളച്ചൂത് കളി തുടങ്ങിയിട്ട് വർഷം 7 ആയി. സംസ്ഥാനത്തെ കിഫ അടക്കമുള്ള കർഷകസംഘടനകളും സണ്ണി ജോസഫ് എംഎൽഎ യെ പോലെയുള്ള വളരെ കുറച്ച് ജനപ്രതിനിധികളും മാത്രം ഉള്ളതുകൊണ്ട്  വൈകിയെങ്കിൽ പോലും ഈ സർക്കാർ നടപ്പിലാക്കുന്ന ഇരട്ട മുഖമുള്ള മാപ്പ് തട്ടിപ്പ് പുറത്തു വരുന്നത്. കിഫയേയും പ്രവർത്തകരേയും കർഷക പുത്രനായ സണ്ണി ജോസഫ് എംഎൽഎയെയും അഭിനന്ദിക്കാതെ കടന്നു പോകാനാകില്ല.

കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ ജില്ലയിലെ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതായുള്ള ആശങ്ക 11 വർഷം കഴിഞ്ഞിട്ടും തുടരുകയാണ്.ജനത്തിൻ്റെ നെഞ്ചിൽ നെരിപ്പോട് കത്തിച്ച് നടക്കുന്ന ഭരണം എന്തൊരു ദുരന്തമാണ്.!

കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഇ എസ് എ മാപ്പ് പ്രകാരം കേരളത്തിലെ 131 മലയോര വില്ലേജുകളും, ഇതിലെ മുഴുവൻ ജനവാസ കേന്ദ്രങ്ങളും ഉൾപ്പെട്ടതായി ആശങ്ക. രണ്ടു മാപ്പാണ് സർക്കാർ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്, ഇതിൽ ആദ്യത്തേതിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ ഏതു മാപ്പാണ് കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സ്വാഭാവികമായും വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന മാപ്പാണ് കേന്ദ്രം പരിഗണിക്കുന്നതെങ്കിൽ ആ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ടൗണുകൾ ഉൾപ്പെടെ പൂർണമായും കസ്തൂരിരംഗൻ വിജ്ഞാപനത്തിന്റെ പരിധിയിൽ വരും.

ഈ മാപ്പ് പ്രകാരം കണ്ണൂർ ജില്ലയിലെ ഇഎസ് എ എന്നത്

ആറളം വില്ലേജിലെ എടൂരിൽ നിന്ന് തുടങ്ങി എടൂർ ടൗൺ പൂർണമായും, കരിക്കോട്ടക്കരി, എടപ്പുഴ, വാളത്തോട്   ടൗണുകളുടെ ബൗണ്ടറിയിലൂടെ ആറളം, കീഴ്പ്പള്ളി, വീർപ്പാട് വെളിമാനം എന്നീ ടൗണുകളും ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല എന്നിവ ഉള്ളിലായും മറുവശത്ത് ബാവലിപ്പുഴ അതിർത്തിയായും ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കുന്നു. ശേഷം ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വഴി ലൈൻ പോകുകയും കൊട്ടിയൂർ വില്ലേജ് പൂർണ്ണമായും ചുങ്കക്കുന്ന്, നീണ്ടുനോക്കി, കൊട്ടിയൂർ, അമ്പായത്തോട് എന്നീ ടൗണുകളും കൊട്ടിയൂരമ്പലം, കണ്ണൂർ എയർപോർട്ട് വയനാട് അന്തർ സംസ്ഥാന പാതയുടെ ഭാഗങ്ങളും ഉൾപ്പെടുത്തി മറുഭാഗം വയനാട്ടിലെ ബോയ്സ് ടൗൺ വരെയും ഒരു ഭാഗം പേരിയ വഴി താഴോട്ട് വീണ്ടും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ശേഷം നെടുംപൊയിൽ, കോളയാട്, എടയാർ ടൗണുകൾ ഉൾപ്പെടുത്തി തലശ്ശേരി ബാവലി റോഡിന് സമാന്തരമായി ലൈൻ നീങ്ങുകയും കണ്ണവം വഴി ചെറുവാഞ്ചേരി വില്ലേജിലേക്ക് കടക്കുകയും ചെയ്യുന്നു. ശേഷം ചെറുവാഞ്ചേരി വില്ലേജ് പൂർണ്ണമായും ഇ എസ് എ യിൽ ഉൾപ്പെട്ടിരിക്കുന്നു.

കണ്ണൂർ ജില്ലയുടെ പരിസ്ഥതി ലോല മേഖലയിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ..

ആറളം വില്ലേജിലെ എടൂരിൽ നിന്ന് തുടങ്ങി എടൂർ ടൗൺ പൂർണമായും, കരിക്കോട്ടക്കരി എടപ്പുഴ വാളത്തോട് ബൗണ്ടറിയായി, ആറളം കീഴ്പ്പള്ളി വീർപ്പാട് വെളിമാനം എന്നീ ടൗണുകളും, ആറളം ഫാം ആദിവാസി പുനരധിവാസ മേഖല എന്നിവ ഉള്ളിലായും മറുവശത്ത് ബാവലിപ്പുഴ അതിർത്തിയായും ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കുന്നു.

ആറളം കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വഴി   കൊട്ടിയൂർ വില്ലേജ് പൂർണ്ണമായും ചുങ്കക്കുന്ന്, നീണ്ടുനോക്കി, കൊട്ടിയൂർ അമ്പലം, അമ്പായത്തോട് എന്നീ ടൗണുകളും കണ്ണൂർ എയർപോർട്ട് വയനാട് അന്തർസംസ്ഥാന പാതയുടെ ഭാഗങ്ങളും ഉൾപ്പെടുത്തി മറുഭാഗം വയനാട്ടിലെ ബോയ്സ് ടൗൺ വരെയും ഒരു ഭാഗം പേരിയ വഴി താഴോട്ട് വീണ്ടും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നെടുംപൊയിൽ, കോളയാട്, എടയാർ ഉൾപ്പെടുത്തി തലശ്ശേരി ബാവലി റോഡിന് സമാന്തരമായി ലൈൻ നീങ്ങുകയും കണ്ണവം വഴി ചെറുവാഞ്ചേരി വില്ലേജിലേക്ക് കടക്കുകയും ചെയ്യുന്നു. ശേഷം ചെറുവാഞ്ചേരി വില്ലേജ് പൂർണ്ണമായും ഇ എസ് എ യിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു കഷണം കടലാസിൽ വരയ്ക്കുന്ന മാപ്പിൽപോലും സാധാരണക്കാരൻ്റെ അതിജീവന പ്രയത്നങ്ങളുടെ നെഞ്ചത്ത് തീ കോരിയിട്ട ശേഷം

മിണ്ടാതിരിന്ന് സിനിമാ ലീലയും കാഫിർ ചർച്ചയും നടത്തുന്ന ദുഷിച്ച ഭരണത്തെ ജനം വിലയിരുത്തിയേ മതിയാകൂ....

ESA map gave birth to Siamese twins. The government's grainy pardon for spreading the soil in the farmer's porridge.

Related Stories
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
Top Stories